• October 22, 2021

കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ 37 മരണം

 കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ 37 മരണം

കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 12,380 ആയി. മരണസംഖ്യ 414 ആയി ഉയര്‍ന്നു. 1488 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 37 മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ്് ബാധിതര്‍ മൂവായിരത്തിനോട് അടുക്കുകയാണ്. 232 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2916 ആയി. 187 ആണ് ആകെ മരണസംഖ്യ. 295 പേര്‍ ഇതുവരെ രോഗമുക്തരായി.

മുംബൈയിലാണ് രോഗവ്യാപനം കൂടുതല്‍. 114 മരണം റിപ്പോര്‍ട്ട് ചെയ്ത നഗരത്തില്‍ 1936 രോഗികളുണ്ട്. രാജസ്ഥാനിലും രോഗികളുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1023 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മൂന്നു പേരാണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 159 പേര്‍ക്ക് കൂടി കൊവിഡ്് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 597 ആയി. മധ്യപ്രദേശിലാകെ 987 കൊവിഡ് രോഗികളുണ്ട്

കേരളത്തില്‍ ഇന്നലെ ഒരാള്‍ക്കു മാത്രമാണ് കൊവിഡ്് സ്ഥിരീകരിച്ചത്. രണ്ടു ദിവസങ്ങളിലായി 20 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ 167 പേരാണു ചികിത്സയിലുള്ളത്. രോഗമുക്തരായത് 218 പേര്‍. സംസ്ഥാനത്തു നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. സംസ്ഥാനത്തെ തുടര്‍നടപടികളും ഇളവുകളും തീരുമാനിക്കാന്‍ ഇന്നു രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

Related post