• July 27, 2021

കേരളത്തിൽ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചത് തൃശൂർ സ്വദേശിക്ക്

 കേരളത്തിൽ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചത് തൃശൂർ സ്വദേശിക്ക്

കേരളത്തിൽ കൊറോണ വെെറസ് ബാധ സ്ഥിതീകരിച്ചത് തൃശൂർ സ്വദേശിക്ക് . വുഹാനിൽ നിന്ന് തിരികെ വന്ന നാല് വിദ്യാർത്ഥികളിൽ ഒരു കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കുട്ടിയെ ഇപ്പോൾ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് കുട്ടിയുള്ളത്.

രോഗലക്ഷണങ്ങൾ കാണിച്ച, ചൈനയിൽ നിന്ന് തിരികെ വന്ന, ആകെ 20 കേസുകളാണ് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് രക്തസാമ്പിളുകൾ അയച്ച് നൽകിയത്. ഇതിൽ 10 കേസുകൾ നെഗറ്റീവായി തിരികെ ഫലം വന്നു. ഇതിൽ ആറ് പേരുടെ ഫലമാണ് ഇനി വരാനുള്ളത്. ഇതിൽ ഒരു റിസൽട്ടാണ് പോസിറ്റീവായി ലഭിച്ചിരിക്കുന്നത്.

ചൈനയിൽ നിന്ന് വന്നവർ ഉടൻ ദിശ എന്ന നമ്പറിൽ വിളിക്കണം. നമ്പർ 1056- അതല്ലെങ്കിൽ തൊട്ടടുത്തുള്ള മെഡിക്കൽ ഒാഫീസുമായി ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Related post