• October 22, 2021

വിനോദ സഞ്ചാരികളെ തടഞ്ഞാല്‍ കര്‍ശന നടപടി ; മുഖ്യമന്ത്രി

 വിനോദ സഞ്ചാരികളെ തടഞ്ഞാല്‍ കര്‍ശന നടപടി ; മുഖ്യമന്ത്രി

വിനോദ സഞ്ചാരികളോട് മോശമായി പെരുമാറുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നാണം കെട്ട നടപടി കേരളത്തിന്റെ പ്രതിഛായയെ ബാധിക്കും. ആരും നിയമം കൈയിലെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രോഗബാധയില്‍ നിന്ന് കേരളം കരകയറും. അപ്പോള്‍ അതിജീവനത്തിനായി ഏറെ ശക്തിപ്പെടുത്തേണ്ടത് വിനോദ സഞ്ചാരമേഖലയെയാണ്. മനുഷത്വം ഹനിക്കപ്പെടുന്നത് അനുവദിക്കില്ല.വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷണവും ,താമസവും വരെ നിഷേധിക്കുന്ന അവസ്ഥയുണ്ടായി .പോലീസ് ഇടപെട്ടാണ് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്.

ഇവിടെ കഴിയുന്ന വിദേശികള്‍ രോഗമില്ലാത്തവരാണെങ്കില്‍ അവരെ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സമുണ്ടാകില്ല. വിമാനത്താവളത്തില്‍ എല്ലാവരെയും പരിശോധിക്കും. വി.ഐ.പി എന്ന് പറഞ്ഞ് ആരെയും മാറ്റി നിര്‍ത്തില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.

Related post