• October 22, 2021

മഹാരാഷട്രയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് ;രാജ്യത്ത് രോഗബാധിതരുടെ എണ്ണം 52 ആയി

 മഹാരാഷട്രയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് ;രാജ്യത്ത് രോഗബാധിതരുടെ എണ്ണം 52  ആയി

മഹാരാഷട്രയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി.

പിംപ്രി-ചിഞ്ച്‌വാഡ്, പൂനെ, മുംബൈ എന്നിവിടങ്ങളിലാണ് മൂന്ന് പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. . ഇതുവരെ രണ്ട് രോഗികളുടെ നില ഗുരുതരാവസ്ഥയിലാണ്. അഞ്ച് പേർ സുഖം പ്രാപിച്ചു ഇവരെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്യുകയും ചെയ്യും. എങ്കിലും ഒരാഴ്ചത്തേക്ക് അവരെ വീട്ടിൽ നിരീക്ഷിക്കുമെന്നും ”ആരോഗ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട്മാപ്പ് ഇതുവരെ അറിവായിട്ടില്ലെന്നും ടോപ് പറഞ്ഞു.

എല്ലാ രോഗികളുടെയും ചികിത്സാ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മഹാരാഷ്ട്രയിൽ ഇതുവരെ 1,036 പേരുടെ സാംപിൾ അയച്ചതിൽ 971 പേർ നെഗറ്റീവെന്ന ഫലം വന്നു. നിലവിൽ സംസ്ഥാനത്ത് മൂന്ന് ലബോറട്ടറികളുണ്ട്.കൂടുതൽ ലബോറട്ടറികൾ സ്ഥാപിക്കാനുള്ള നടപടികളെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോൺഫറൻസ് യോഗത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

Related post