• June 15, 2021

24 മണിക്കൂറിനിടെ 18,653 പേർക്ക് കോവിഡ്, 507 മരണം

 24 മണിക്കൂറിനിടെ 18,653 പേർക്ക് കോവിഡ്, 507 മരണം

കോവി‍ഡ് 19 വൈറസ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ മരണസംഖ്യയും ഉയരുന്നു. 24 മണിക്കൂറിനിടെ 507 പേരാണ് രാജ്യത്ത് രോ​ഗബാധ മൂലം മരിച്ചത്. ഇതോടെ ഇന്ത്യയിൽ മരണം 17,400 ആയി.

24 മണിക്കൂറിനിടെ 18,653 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി ഉയർന്നു. ഇതിൽ 2,20,114 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,47,979 പേർക്ക് രോഗം ഭേദമായി.

Related post