• June 19, 2021

കോവിഡ് രോഗികളുടെ ഇന്ത്യ ലോകത്ത് മൂന്നാമത്

 കോവിഡ് രോഗികളുടെ  ഇന്ത്യ ലോകത്ത് മൂന്നാമത്

കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാമത്. റഷ്യയിൽ 6.81 ലക്ഷം രോഗികളുള്ളപ്പോൾ ഇന്ത്യയിലെ രോഗികളുടെ എണ്ണം 6.95 ലക്ഷത്തിലെത്തി. റഷ്യയുടെ ഇരട്ടിയാണ് ഇന്ത്യയിലെ മരണസംഖ്യ. റഷ്യയിൽ 10,161 പേർ മരിച്ചപ്പോൾ ഇന്ത്യയിൽ 20,000 നടുത്ത്.

യുഎസ് (29.52 ലക്ഷം), ബ്രസീൽ (15.78 ലക്ഷം) എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ. മരണക്കണക്കിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ എട്ടാമതാണ്.

Related post