• May 15, 2021

കൊറോണ വെെറസിനെതിരെ ജാഗ്രത പാലിക്കണം ; മുഖ്യമന്ത്രി

 കൊറോണ വെെറസിനെതിരെ  ജാഗ്രത പാലിക്കണം  ; മുഖ്യമന്ത്രി

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങൾ ഒഴിവാക്കണം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുന്നവരോ, ചൈനയിൽ കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്തവരോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തുള്ള നിരവധി പേർ രോഗബാധിത രാജ്യങ്ങളിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്‌. രോഗം റിപ്പോർട്ട്‌ ചെയ്‌തപ്പോൾതന്നെ ആരോഗ്യ വകുപ്പ്‌ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഒരാൾക്കാണ്‌ ഇപ്പോൾ കൊറോണ വൈറസ്‌  സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇയാളുടെ ഒരു പരിശോധനാ റിപ്പോർട്ടുകൂടി വരാനുണ്ട്‌.  ആവശ്യമായ തുടർ നടപടികൾ ആരോഗ്യ വകുപ്പ്‌ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Related post