• October 22, 2021

അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി വിടവാങ്ങി

 അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി വിടവാങ്ങി

വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി(61) വിടവാങ്ങി. കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന് ഡിഫി തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്.

തനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഡിഫി പറഞ്ഞിരുന്നു.

1990ലാണ് എ തൗസന്‍ഡ് വൈന്‍ഡിംഗ് റോഡ് എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ഇത് പിന്നീട് എക്കാലത്തെയും ലോകോത്തര ഹിറ്റായി മാറി. പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്‌സ് (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവയാണ് ഡിഫിയുടെ പ്രധാന ഹിറ്റുകള്‍. ഡിഫിയുടെ ഓള്‍ഡ് ട്രെയിന്‍ എന്ന ആല്‍ബം 1998ല്‍ ഗ്രാമി അവാര്‍ഡ് നേടിയിരുന്നു.

Related post