• October 22, 2021

മരണം 5476; കൊറോണ വൈറസിന്റെ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ച് ഇറ്റലി

 മരണം 5476; കൊറോണ വൈറസിന്റെ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ച് ഇറ്റലി

കൊവിഡ് 19 വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നോവല്‍ കൊറോണ വൈറസ് ബാധിച്ച്് ഇറ്റലിയില്‍ 651 പേര്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,476 ആയി. മുന്‍ദിവസത്തെ അപേക്ഷിച്ച് ഞായറാഴ്ച മരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച 793 പേരായിരുന്നു ഇറ്റിലിയില്‍ മരിച്ചത്. ഞായറാഴ്ച അത് 651 ആയി. രോഗബാധ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ ആഭ്യന്തരയാത്രകള്‍ക്കും ഇറ്റലി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


ഇറ്റലി സര്‍ക്കാര്‍ യു.എസ്. സൈന്യത്തിന്റെ സഹായം തേടിയതായി യു.എസ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര്‍ പറഞ്ഞു. മാസ്‌ക്, വെന്റിലേറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടതായി എസ്പെര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ നിലവിലുള്ള യു.എസ്. സൈനിക ഉദ്യോഗസ്ഥര്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ അടക്കം സഹായിക്കാനും ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇറ്റലിയില്‍ നിലവില്‍ അറുപതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related post