• June 24, 2021

രാജ്യത്ത് ഒന്നര ലക്ഷം കവിഞ്ഞ് കൊവിഡ് ബാധിതര്‍

 രാജ്യത്ത് ഒന്നര ലക്ഷം കവിഞ്ഞ് കൊവിഡ് ബാധിതര്‍

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 6385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 4337 പേരാണ്. കോവിഡ് പരിശോധന വിപുലീകരിക്കാന്‍ ഐ.സി.എം.ആര്‍ തീരുമാനിച്ചു.

രാജ്യത്ത് ഒരാഴ്ചയായി ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഏഴ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കൂടുകയാണ്. മുംബൈയിലും അഹമ്മദാബാദിലും സ്ഥിതി ഗുരുതരമായി തുടരുന്നു.

കോവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ നേരിയ കുറവുണ്ട്. ഏഴായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് 6535 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 80,722 പേര്‍ ചികിത്സയിലുണ്ട്. 60491 പേര്‍ക്ക് രോഗം ഭേദമായി.41.6 % മാണ് രോഗമുക്തി നിരക്ക്.മരണനിരക്ക് 2.87 % വും. മഹാരാഷ്ട്ര, തമിഴ്‌നാട്,ഗുജറാത്ത്, ഡല്‍ഹി അടക്കം 7 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായിരിക്കുകയാണ്.

പ്രതിദിനം 2500 നടുത്ത് പുതിയ രോഗികളും 60 ന് മുകളില്‍ മരണവുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇന്നലെ 2091 പുതിയ കേസുകളും 97 മരണവും സ്ഥിരീകരിച്ചു. ആകെ കേസ് 54758. മുംബൈയില്‍ പുതിയ കേസ് -1002, മരണം – 39. 32,791 മൊത്തം രോഗബാധിതര്‍ മരിച്ചത്, 1065 പേര്‍. ധാരാവിയില്‍ 38 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തിലും ബംഗാളിലും മരണനിരക്ക് ഏറുകയാണ്. ഗുജറാത്തില്‍ പുതിയതായി 361 പേര്‍ക്ക് കോവിഡ് കണ്ടെത്തി.മരണസംഖ്യ 27.ആകെ കോവിഡ് ബാധിതര്‍ -14,829. മരണം – 915. ഏറ്റവും ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന അഹമദാബാദില്‍ ഇന്നലെ മാത്രം 251 രോഗികള്‍. നഗരത്തില്‍ മരണസംഖ്യ 23.

ഇപ്പോള്‍ ആകെ 10,841 രോഗികളും 745 മരണവും.ബംഗാളില്‍ 193 പുതിയ കേസുകളും 5 മരണവും റിപ്പോര്‍ട്ട് ചെയ്തു.ഡല്‍ഹിയില്‍ 412 പുതിയ കേസുകള്‍. യു.പിയില്‍ രോഗം സ്ഥീരികരിച്ചത്, 229 പേര്‍ക്ക് . മധ്യപ്രദേശില്‍ പുതിയ 165 കേസുകള്‍ 5 മരണം.

Related post