• October 21, 2021

ലോക്ക് ഡൗണ്‍; ഭൂരിഭാഗം ബാങ്ക് ബ്രാഞ്ചുകളും പൂട്ടാനൊരുങ്ങുന്നു

 ലോക്ക് ഡൗണ്‍; ഭൂരിഭാഗം ബാങ്ക് ബ്രാഞ്ചുകളും പൂട്ടാനൊരുങ്ങുന്നു

രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ ബാങ്കുകളുടെ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാന്‍ ആലോചിക്കുന്നു.ലോക്ക് ഡൗണ്‍ സാഹചര്യത്തിലും ജോലി ചെയ്യുന്ന തങ്ങളുടെ പതിനായിരക്കണക്കിന് വരുന്ന ബാങ്ക് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതെന്നാണ് വിവരം. റിസര്‍വ് ബാങ്കും രാജ്യത്തെ മറ്റുള്ള പ്രധാന ബാങ്കുകളുമാണ് ഇത്തരത്തില്‍ ഒരു നീക്കം ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണില്‍ നിന്ന് അവശ്യ സര്‍വീസായി കരുതി ബാങ്കുകളെ ഒഴിവാക്കിയിരുന്നു.

പക്ഷെ ഇപ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അഞ്ച് കിലോമീറ്ററിനുള്ളില്‍ ഒരു ബ്രാഞ്ച് മാത്രം തുറക്കാനും മറ്റുള്ളവ അടക്കാനുമാണ് നീക്കം നടക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബാങ്കുകള്‍ തുറക്കാനും ജീവനക്കാര്‍ക്ക് പരമാവധി അവധി നല്‍കാനുമാണ് നീക്കം. നിലവില്‍ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാനും മാത്രമേ സാധിക്കൂ.

Related post