• October 17, 2021

തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്ക് 20 ലക്ഷം നല്‍കി നയന്‍താര

 തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്ക് 20 ലക്ഷം നല്‍കി നയന്‍താര

കൊറോണ വൈറസിന്‌റെ വ്യാപനത്തില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ജോലി ഇല്ലാതായ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നയന്‍താര. 20 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് കൈമാറിയത്. സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങള്‍ സാമ്പത്തികസഹായവുമായി എത്തിയിരുന്നു. മുന്‍നിര നായികമാര്‍, മറ്റു താരങ്ങള്‍ തുടങ്ങിയവര്‍ സഹായവുമായി എത്തുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. നിലവില്‍ ഐശ്വര്യ രാജേഷ് (ഒരുലക്ഷം), നയന്‍താര എന്നിവരാണ് ഫെഫ്‌സിക്ക് സാമ്പത്തിക സഹായം കൈമാറിയ നായികമാര്‍.

ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബം സഹായവുമായെത്തിയത്. തമിഴില്‍ വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താല്‍ക്കാലികമായി മുടങ്ങി കിടക്കുന്നത്. ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതില്‍ പ്രധാന സിനിമകള്‍.

Related post