• July 28, 2021

കൊറോണ വൈറസ്: ചൈനയിലെ ആപ്പിള്‍ സ്റ്റോറുകള്‍ അടച്ചിടുന്നു

 കൊറോണ വൈറസ്: ചൈനയിലെ ആപ്പിള്‍ സ്റ്റോറുകള്‍ അടച്ചിടുന്നു

കൊറോണ വൈറസ് ഭീതി വ്യാപകമായതിനെത്തുടര്‍ന്ന് എല്ലാ ആപ്പിള്‍ സ്റ്റോറുകളും ഫെബ്രുവരി 9 വരെ അടച്ചിടുന്നു. പ്രമുഖ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി ചൈനയിലെ ആപ്പിളിന്റെ പ്രധാന കോര്‍പറേറ്റ് ഓഫിസുകള്‍, സ്റ്റോറുകള്‍, കോണ്‍ടാക്ട് സെന്ററുകള്‍ എന്നിവയെല്ലാം അടയ്ക്കുകയാണെന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ജാഗ്രതയ്ക്ക് വേണ്ടിയാണു സ്റ്റോറുകള്‍ അടച്ചിടുന്നതെന്നു പറഞ്ഞ ആപ്പിള്‍ എത്രയും പെട്ടന്ന് സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

ചൈനയിലെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകം തന്നെ ഭീതിയിലാണ്. ലോകത്തെ മുന്‍നിര ടെക് കമ്പനികളെല്ലാം ഇതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് മുന്നില്‍ കാണുന്നത്. പല കമ്പനികളും അവയുടെ ചൈനയിലെ നിര്‍മാണ യൂണിറ്റുകളും, വില്‍പന ശാലകളും ഇപ്പോള്‍ താത്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്. ടെക് കമ്പനികളുടെ ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന. അതുകൊണ്ടുതന്നെ ചൈനയിലുണ്ടാകുന്ന നഷ്ടം കമ്പനികളുടെ ആകെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കും.

Related post