• October 22, 2021

യു.എ.ഇയിലെ എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും അടച്ചിടും

 യു.എ.ഇയിലെ എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും അടച്ചിടും

യു.എ.ഇയിലെ ഷോപ്പിങ് കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനം. 48 മണിക്കൂറിനുള്ളില്‍ അവശ്യവസ്തുക്കള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ കിട്ടുന്ന സ്ഥലങ്ങളും, ഫാര്‍മസികളും ഒഴികെ എല്ലാ ഷോപ്പിംഗ് കേന്ദ്രങ്ങളും അടക്കണമെന്നാണ് നിര്‍ദ്ദേശം.

രണ്ടാഴ്ചയാണ് സ്ഥാപനങ്ങള്‍ അടച്ചിടുക.ആരോഗ്യമന്ത്രാലയവും, ദുരന്തനിവാരണ സമിതിയുമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഭക്ഷണം, മരുന്ന്, ജോലി എന്നിവക്ക് മാത്രമായി പുറത്തിറങ്ങുന്നത് ചുരുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

പുറത്തിറങ്ങുമ്പേള്‍ മാസ്‌ക്, കൈയുറ തുടങ്ങിയവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കുടുംബങ്ങള്‍ സ്വന്തം വാഹനത്തില്‍ സഞ്ചരിക്കണം. ഒരുകാറില്‍ കുടുംബത്തിലെ മൂന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യരുതെന്നും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും,ജനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തുപോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related post