• October 24, 2021

മുംബൈയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചു; അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി

 മുംബൈയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചു; അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി

മുംബൈയില്‍ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മുംബൈയിലാണ്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴകാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയില്‍ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 1018 കൊവിഡ് രോഗകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. ഇതില്‍ 642 രോഗികളും മുംബൈ നഗരത്തിലാണ്.

മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോള്‍ പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വോര്‍ളി, ലോവര്‍ പരേല്‍, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യാപകമായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗികളില്‍ അന്‍പതില്‍ ഏറെ പേരും ആരോഗ്യമേഖലയില്‍ ഉള്‍പ്പെട്ടവരാണ് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അടിയന്തര സാഹചര്യം നേരിടാനായി കൂടുതല്‍ വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാന്‍ മഹാരാഷ്ട സര്‍ക്കാര്‍ ശ്രമം തുടങ്ങി

Related post