• May 15, 2021

കോവിഡ് 19; കര്‍താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി

 കോവിഡ് 19; കര്‍താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി

കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കര്‍താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. കൊവിഡ് 19 വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കര്‍താപുര്‍ ഇടനാഴിയില്‍ പാകിസ്താന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.

ഇടനാഴി അടയ്ക്കാന്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായും ഇത് സംബന്ധിച്ച അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പാക് ഇടനാഴിയിലൂടെയുള്ള യാത്ര വിലക്കിയ കാര്യം അറിയിച്ചത്.

ഇടനാഴി വഴി ഇന്ത്യയില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ തടയില്ലെന്നും ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര അടയ്ക്കില്ലെന്നും ഇമ്രാന്‍ അറിയിച്ചിരുന്നു. പാകിസ്താനില്‍ ഇതുവരെ 28 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

Related post