• October 22, 2021

കൊറോണ വൈറസ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യ സംഘടന

 കൊറോണ വൈറസ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യ സംഘടന. എത്രനാള്‍ ഇത് തുടരുമെന്ന് പറയുന്നില്ല. കൊവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. ഇന്ത്യയിലടക്കം 7,89,000 പേര്‍ക്ക് ലോകത്താകമാനം രോഗബാധിരായിട്ടുണ്ട്. ഇറ്റലിയില്‍ ഇതുവരെ കൊറോണ ബാധിതരായി 11,591 പേരാണ് മരിച്ചത്. സ്‌പെയിനില്‍ 7,716 പേരാണ് മരിച്ചത്. തിങ്കളാഴ്ച്ച മാത്രം സ്‌പെയിനില്‍ 913 പേരാണ് മരിച്ചത്. അമേരിക്കയിലും രോഗവ്യാപനം അതിവേഗം പടരുകയാണ്. ജര്‍മനിയില്‍ 700 ന് അടുത്തായി മരണസംഖ്യ. അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടിവിടെ. ബ്രിട്ടനില്‍ മരണസംഖ്യ 1400 കടന്നു. ഇന്ത്യയില്‍ 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1139 നു മേലെയായി.

അതേസമയം, കൊവിഡ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബ്രിട്ടന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

Related post