• October 23, 2021

സഹായഹസ്തവുമായി വീണ്ടും അക്ഷയ് കുമാര്‍

 സഹായഹസ്തവുമായി വീണ്ടും അക്ഷയ് കുമാര്‍

കൊവിഡ് പ്രതിരോധത്തിന് സംഭാവന ചെയ്തതിന് പുറമേ വീണ്ടും സഹായ വാഗ്ദാനവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പി.എം കെയേഴ്‌സിലേക്ക് 25 കോടി രൂപയാണ് അക്ഷയ് കുമാര്‍ സംഭാവന ചെയ്തിരുന്നത്.

എന്നാല്‍ ഇതിന് പുറമേ താരം മുംബൈയിലെ ബി.എം.സി. കോര്‍പറേഷന് വേണ്ടി പ്രതിരോധ ഉപകരണങ്ങള്‍, മാസ്‌കുകള്‍, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ വാങ്ങാന്‍ സംഭാവന നല്‍കിയതിന്റെ പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മൂന്നു കോടി രൂപയാണ് അക്ഷയ് കുമാര്‍ ബിഎംസിക്ക് നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളും വാങ്ങുന്നതിനുവേണ്ടിയാണ് അക്ഷയ് കുമാറിന്റെ ധനസഹായം. സംഭാവനകള്‍ നല്‍കുന്നതിന് പുറമേ ബോധവല്‍ക്കരണ പരിപാടികളിലും അക്ഷയ് കുമാര്‍ സജീവമാണ്. അദ്ദേഹത്തിന്റെ ‘മുസ്‌കുരായേഗാ ഇന്ത്യ’ എന്ന സന്ദേശമടങ്ങുന്ന ഗാനവും ഇതിനോടകം വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.

Related post