• October 22, 2021

കൊറോണ; അധികവായ്പയുമായി ആര്‍ബിഐ

 കൊറോണ; അധികവായ്പയുമായി ആര്‍ബിഐ

കോവിഡ് 19 വൈറസ് ബാധ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചതായി റിസര്‍വ് ബാങ്ക്. ഭീതി മറികടക്കുന്നതിനുള്ള നടപടികള്‍ക്കു ആര്‍ബിഐ തുടക്കമിട്ടു. ദീര്‍ഘകാലത്തേക്ക് ഒരുലക്ഷം കോടി രൂപയുടെ അധികവായ്പ ബാങ്കുകള്‍ക്ക് ലഭ്യമാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതോടുകൂടി സാമ്പത്തിക ഇടപാടുകള്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍. കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം ഇതുവഴി മറികടക്കാമെന്നും കരുതുന്നു.

പെട്ടെന്ന് തിരിച്ചടയ്‌ക്കേണ്ട പണം അല്ലാത്തതിനാല്‍ ഇതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ കൈമാറും. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകള്‍ കുറയാനും സാധ്യതയേറി. ആവശ്യമെങ്കില്‍ അടുത്ത അവലോകനയോഗത്തിന് മുന്‍പ് തന്നെ പലിശ കുറയ്ക്കുന്ന കാര്യം പരിഗണിക്കും. കടുത്ത പ്രതിസന്ധിയിലായ യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ബുധനാഴ്ച വൈകിട്ട് 6ന് അവസാനിക്കും. ശേഷം സാധാരണ ബാങ്ക് ഇടപാടുകള്‍ നടക്കും. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

Related post