• October 21, 2021

കോവിഡ് ബാധിച്ച് മരിച്ച രണ്ട് യാത്രക്കാര്‍, നിരവധി കോവിഡ് ബാധിതര്‍; ആഢംബര കപ്പല്‍ അമേരിക്കന്‍ തീരത്ത്

 കോവിഡ് ബാധിച്ച് മരിച്ച രണ്ട് യാത്രക്കാര്‍, നിരവധി കോവിഡ് ബാധിതര്‍; ആഢംബര കപ്പല്‍ അമേരിക്കന്‍ തീരത്ത്

കോവിഡ് 19 ബാധിച്ച് മരിച്ച രണ്ടു യാത്രക്കാരും 12 കോവിഡ് ബാധിതരുമായി ആഡംബര കപ്പല്‍ കോറല്‍ പ്രിന്‍സസ് അമേരിക്കന്‍ തീരമായ മിയമിയില്‍ എത്തി. മാര്‍ച്ച് 5ന് ചിലെയിലെ സാന്റിയാഗോയില്‍ നിന്നും അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലേക്ക് യാത്ര പുറപ്പെട്ടതാണ് കോറല്‍ പ്രിന്‍സസ്. മാര്‍ച്ച് 19ന് കപ്പല്‍ ബ്യുണ ഐറസില്‍ എത്തി

അര്‍ജന്റീനയില്‍ യാത്രക്കാരെ ഇറക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. ഉറുഗ്വാ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ അടുപ്പിയ്ക്കാന്‍ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ഏപ്രില്‍ 4ന് മിയാമി തീരത്ത് നങ്കൂരമിടുകയായിരുന്നു. 1,020 യാത്രക്കാരും 878 ജീവനക്കാരുമാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. മിയാമി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ചാര്‍ട്ടഡ് വിമാനത്തിലായിരിക്കും ഇവരെ കൊണ്ടുപോവുക.

Related post