• July 28, 2021

കൊറോണ വൈറസ്: സാമ്പിളുകള്‍ ഇനി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കാം

 കൊറോണ വൈറസ്: സാമ്പിളുകള്‍ ഇനി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കാം

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ ഇനി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കാം. ആലപ്പുഴയില്‍ നടത്തിയ വര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ്. എന്നാല്‍ കേരളത്തിലേക്ക് കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിയ സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനയുടെ ഫലമറിയാന്‍ പുണെയെ ആശ്രയിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും കേന്ദ്ര അനുമതി ഇല്ലാത്തതിനാല്‍ പുണെയിലേക്ക് തന്നെ സാംപിളുകള്‍ അയച്ചിരുന്നത്. ഇതിനിടെ, കേരളത്തില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നരുടെ എണ്ണം വര്‍ധിച്ചതോടെ ആരോഗ്യമന്ത്രി ആലപ്പുഴയിലെ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനാ നടത്താന്‍ അനുമതി തേടി. അനുമതി ലഭിച്ചതിനാല്‍ ഇനി കേരളത്തിന് പുണെയില്‍ നിന്ന് ഫലം വരും വരെ കാത്തിരിക്കേണ്ട. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന വേഗത്തില്‍ ഫലമറിയാം.

Related post