• October 23, 2021

ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ മരുന്ന് അമേരിക്കയുടെതാകൂ; ട്രംപിന്‌റെ പരസ്യ ഭീഷണിയെ വിമര്‍ശിച്ച് ശശി തരൂര്‍

 ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ മരുന്ന് അമേരിക്കയുടെതാകൂ; ട്രംപിന്‌റെ പരസ്യ ഭീഷണിയെ വിമര്‍ശിച്ച് ശശി തരൂര്‍

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‌റെ പരസ്യ ഭീഷണിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മാര്‍ച്ച് 25നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അടക്കം 24 മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇന്ത്യയുടെ ഈ തീരുമാനത്തോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ട്രംപ് പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വര്‍ഷങ്ങളായി അമേരിക്കയുമായുള്ള വ്യാപാരത്തില്‍ നിന്നും ഗുണം നേടുന്ന രാജ്യമാണ് ഇന്ത്യ. ഞങ്ങള്‍ക്കുള്ള കയറ്റുമതി സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടായാല്‍ അതിനെ അഭിനന്ദിക്കും, അല്ലാത്തപക്ഷം ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തിലെ ട്രംപിന്റെ പ്രസ്താവന. ഇതിനെയാണ് ശശി തരൂര്‍ വിമര്‍ശനമുന്നയിച്ചത്.

ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ ഇത്രയും കാലത്തിനിടയ്ക്ക് ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങള്‍ക്കുള്ളതാവുന്നത്. ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ അമേരിക്കയ്ക്ക് അത് ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Related post