• May 15, 2021

കെറോണ ; വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരം

 കെറോണ ; വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരം

തൃശൂരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷെെലജ അറിയിച്ചു. വിദ്യാർത്ഥിനിയെ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ െഎസൊലേഷൻ വാർഡിലേക്ക് മാറ്റി . തൃശൂരിൽ എത്തിയ മന്ത്രിയും സംഘവും പെൺകുട്ടിയുടെ ചികിൽസ വിലയിരുത്തി. ഇതിന് ശേഷമാണ് കൂടുതൽ സൗകര്യങ്ങൾ കണക്കിലെടുത്ത് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 

മെഡിക്കൽ കോളജിൽ ഐ.സി.യു സൗകര്യത്തോടെ 20 മുറികൾ കൊറോണ ലക്ഷണങ്ങൾ ഉള്ളവർക്കായി മാറ്റിവെച്ചിട്ടുണ്ട്. അഞ്ച് ഡോക്‌ടർമാരും 30 ആരോഗ്യവകുപ്പ് ജീവനക്കാരുമാണ് വാർഡിലുള്ളത്.

സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്-166. മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം 83, പാലക്കാട് 64, പത്തനംതിട്ട 32, ഇടുക്കി 14, കോട്ടയം 32, ആലപ്പുഴ 54, വയനാട് 16, കണ്ണൂർ 61, കാസർകോട് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Related post