• July 28, 2021

കാസർഗോഡ് സ്വദേശിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 കാസർഗോഡ് സ്വദേശിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിൽ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലാ സ്വദേശിയായ വിദ്യാർത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.

ഇതുവരെ 104 സാമ്പിളുകൾ പരിശോധന നടത്തിയതിൽ തൃശൂർ, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർത്ഥികളിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശങ്കയല്ല ജാഗ്രതയാണ് ഈ സമയം വേണ്ടതെന്നും വൈറസ് ബാധ സംബന്ധിച്ച സാമ്പിൾ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

.നിലവിൽ ഒമ്പത് പേരാണ് കാസര്‍കോട് ജില്ലയിൽ മാത്രം നിരീക്ഷിണത്തിലുള്ളത്. കൊറോണ കേസുകൾ സംസ്ഥാനത്ത് ഇനിയും ഉയരാനിടയുണ്ടെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. തൃശൂരിലും ആലപ്പുഴയിലും കാസര്‍കോടും കൊറോണ സ്ഥിരീകരിച്ച കുട്ടികൾ വുഹാനിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ്.

Related post