• May 15, 2021

കൊറോണ വൈറസ് : ചെെനയിൽ ഇന്നലെ മാത്രം മരിച്ചത് 57 പേർ

 കൊറോണ വൈറസ് : ചെെനയിൽ ഇന്നലെ മാത്രം മരിച്ചത് 57 പേർ

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ മരണം 361 ആയി. ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നുവെന്ന് ചെെനീസ് ആരോഗ്യ കമ്മീഷൻ അറിയിച്ചു.

ഞായറാഴ്ച നടന്ന മരണങ്ങളിൽ 56 എണ്ണവും വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയിൽ നിന്നുമാണ്. 186 രോഗികളുടെ നില ഗുരുതരാവസ്ഥയിലാണ് . 147 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. ചെെനയ്ക്ക് പുറമേ ഓസ്ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, റഷ്യ, സ്പെയിന്‍, തായ്‌ലന്‍ഡ്, യുഎസ് എന്നീ രാജ്യങ്ങളിലായി 171 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Related post