• July 28, 2021

ബീജിങ് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും യുഎഇ റദ്ദാക്കി

 ബീജിങ് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും യുഎഇ റദ്ദാക്കി

ബീജിങ് ഒഴികെ, എല്ലാ ചൈനീസ് വിമാനത്താവളങ്ങളിലേക്കുമുള്ള വിമാനസര്‍വീസുകള്‍ യുഎഇ റദ്ദാക്കി. ചൈനയില്‍ നിന്ന് യുഎഇയിലേക്കും വിമാനസര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഫെബ്രുവരി അഞ്ച് മുതലാണ് നിയന്ത്രണം. വിമാന സര്‍വീസ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നുവെന്ന് വ്യക്തമാക്കിയുള്ളതാണ് യുഎഇ പൊതു വ്യോമ ഗതാഗത അതോറിറ്റിയുടെ നോട്ടീസ്. ഇത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും വിശദീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ചൈനീസ് സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും യുഎഇ അറിയിച്ചു. അതേസമയം ബീജിങ്ങില്‍ നിന്നെത്തുന്ന വിമാനങ്ങളിലെ യാത്രക്കാര്‍, ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ വൈദ്യപരിശോധനകള്‍ക്ക് വിധേയരാകണം. വിമാനങ്ങള്‍ വൈകുന്നതിന്റെ കാരണങ്ങള്‍ യാത്രക്കാര്‍ക്ക് വിശദീകരിച്ചുകൊടുക്കും.

Related post