• May 14, 2021

ബക്കിങ്ഹാം കൊട്ടാരം വിട്ട് എലിസബത്ത് രാജ്ഞി

 ബക്കിങ്ഹാം കൊട്ടാരം വിട്ട് എലിസബത്ത് രാജ്ഞി

എലിസബത്ത് രാജ്ഞിയെയും ഭര്‍ത്താവ് ഫിലിപ് രാജകുമാരനെയും ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്നും മാറ്റി. കോവിഡ് 19 വൈറസ് വ്യാപനം തുടരുന്നതിനാല്‍ മുന്‍കരുതലിെന്റ ഭാഗമായാണ് തീരുമാനം. ബക്കിങ്ഹാം കൊട്ടാരത്തില്‍ ഏറെ സന്ദര്‍ശകര്‍ എത്താറുള്ളതിനാലാണു ജാഗ്രതാ നടപടി.

പ്രായമായവരില്‍ കോവിഡ് വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളി കൂടുതലാണ്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും 93 വയസുള്ള എലിസബത്ത് രാജ്ഞിയും 98 വയസുള്ള ഫിലിപ്പ് രാജകുമാരനും മുന്‍കരുതലായാണ് സാമൂഹ്യ സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കുന്നത്. രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവരില്‍ ഏറെയും പ്രായം കൂടിയവരാണ്.

ബ്രിട്ടനില്‍ കോവിഡ് മരണനിരക്ക് 21 ല്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 11 പേരാണ് മരിച്ചത്. പ്രായം കൂടിയവരാണ് കോവിഡ് വൈറസിനെ അതിജീവിക്കാതെ മരണത്തിന് കീഴടങ്ങുന്നവരില്‍ ഏറെയും. അതിനാല്‍ 70 വയസിന് മുകളിലുള്ളവരെ മുഴുവന്‍ ക്വാറൈന്റന്‍ ചെയ്യുന്നത് പോലും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

Related post