• October 21, 2021

നഴ്‌സുമാരോട് അശ്ലീല പെരുമാറ്റം, വിവസ്ത്രരായി നടത്തം, നിരീക്ഷണത്തില്‍ കഴിയുന്ന തബ് ലീഗ് അംഗങ്ങള്‍ക്കെതിരെ യു.പി സര്‍ക്കാര്‍ കെസെടുത്തു

 നഴ്‌സുമാരോട് അശ്ലീല പെരുമാറ്റം, വിവസ്ത്രരായി നടത്തം, നിരീക്ഷണത്തില്‍ കഴിയുന്ന തബ് ലീഗ് അംഗങ്ങള്‍ക്കെതിരെ യു.പി സര്‍ക്കാര്‍ കെസെടുത്തു

കൊവിഡ് നീരീക്ഷണത്തില്‍ ആശുപത്രി കഴിയുന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം (എന്‍എസ്എ) പ്രയോഗിക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍ .

ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ആശുപത്രി കഴിയുന്ന ഇവരില്‍ ചിലര്‍ നഴ്‌സുമാരെ ആക്രമിച്ചതായും അശ്ലീലമായി പെരുമാറിയതായും ആശുപത്രി അധികൃതര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

ഗാസിയാബാദിലെ എംഎംജി ആശുപത്രിയില്‍ ക്വാറന്റീന്‍ ചെയ്ത’തബ്ലീഗ് അംഗങ്ങള്‍ ആശുപത്രി ജീവനക്കാരോട് വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തി, വാര്‍ഡില്‍ വസ്ത്രമില്ലാതെ കറങ്ങുകയും ബീഡിയും സിഗരറ്റും ആവശ്യപ്പെടുകയും ചെയ്തതായി ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കുറ്റപത്രം ചുമത്താതെ ഒരു വര്‍ഷം വരെ ജയിലില്‍ അടയ്ക്കാവുന്ന കടുത്ത നിയമമാണ് ഇവര്‍ക്കെതിരെ ചുമത്തുക. ‘അവര്‍ നിയമം അനുസരിക്കുന്നില്ല, ഉത്തരവുകള്‍ പാലിക്കുന്നില്ല. അവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണ്, നഴ്‌സുമാരോട് ചെയ്തത് ഗുരുതരമായ കുറ്റമാണ്. ഞങ്ങള്‍ അവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നു’- യോഗി ആദിത്യനാഥ് പറഞ്ഞു.

നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ കഴിഞ്ഞ മാസം നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഗാസിയാബാദിലുള്ള 136 പേര്‍ക്ക് കോവിഡ്19 രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.

തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 23 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗബാധ ഭീഷണി നിലനില്‍ക്കുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 295 പേര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

Related post