• October 22, 2021

കൊവിഡ് 19 ; ലോകത്ത് മരിച്ചവരുടെ എണ്ണം 11,383 ആയി ,ഇറ്റലിയില്‍ സ്ഥിതി അനിയന്ത്രിതം

 കൊവിഡ് 19 ; ലോകത്ത് മരിച്ചവരുടെ എണ്ണം 11,383 ആയി ,ഇറ്റലിയില്‍ സ്ഥിതി അനിയന്ത്രിതം

ലോകത്തെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 11,383 ആയി. രോഗത്തിന്റെ പ്രഭവ കേന്ദ്രം ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. 627 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി .ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 2,75184 ആയി ഉയര്‍ന്നു.

വെള്ളിയാഴ്ച മാത്രം 6000 പേരാണ് രോഗബാധിതരായത്. ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 4032 പേരാണ്. പുതുതായി ആറായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 47021 ആയി.ഇറ്റലിക്ക് പുറമെ ജര്‍മനിയിലും സ്പെയിനിലും മരണസംഖ്യ ഉയരുകയാണ്. സ്പെയിനില്‍ മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു.

166 രാജ്യങ്ങളിലായി പടര്‍ന്ന കോവിഡ് 19 മഹാമാരി ഇതിനകം 260,000 പേരിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം,യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ഇതാദ്യമായാണ് കൊറോണ വൈറസ് മൂലം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കാന്‍ യുഎഇ തീരുമാനിച്ചു.

Related post