• May 14, 2021

കരീനയുടെ ബാഗ് കണ്ട് കണ്ണുതള്ളി ആരാധകര്‍

 കരീനയുടെ ബാഗ് കണ്ട് കണ്ണുതള്ളി ആരാധകര്‍

ബോളിവുഡിലെ ബ്യൂട്ടി ഐക്കണായ കരീന കപൂര്‍ അണിയുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്തിന് ചെരുപ്പ് വരെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഫാഷനിസ്റ്റുകള്‍ ഉറ്റു നോക്കുന്ന പല സ്റ്റൈലിലും കരീന പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ബിടൗണ്‍ ആരാധകരെ സ്തംഭിപ്പിച്ച കാര്യം മറ്റൊന്നാണ് കരീനയുടെ ബാഗ് കലക്ഷന്‍.

ഷോപ്‌ഹോളിക്കായിട്ടുള്ള കരീനയുടെ ക്രഷ് ഇപ്പോള്‍ ബാഗുകളിലെക്കുമെത്തിയിരിക്കുന്നു. ഹെര്‍മിസ് ഹിമാലയ ബിര്‍ക്കിന്റെ ബാഗുകളുടെ ശേഖരമാണ് ഇപ്പോള്‍ കരീനയുടെ കൈയ്യിലുള്ളത്.

വെറുമൊരു ബാഗല്ല ഇത്. ലക്ഷങ്ങള്‍ വിലപിടിപ്പുള്ളവയാണ്. ഇതിന്റെ ഏകദേശ വില എട്ടരലക്ഷമാണ്.

ബാഗിന് ഈ പേരു വന്നതിനു പിന്നിലും ചരിത്രമുണ്ട്. നടി ജെയ്ന്‍ ബിര്‍ക്കിന്റെ പേരില്‍ നിന്നാണ് ഈ ബാഗിനും പേരു ലഭിച്ചത്. 1984ല്‍ ഹെര്‍മിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ജീന്‍ ലൂയിസ് ഡുമാസിനെ ഫ്ളൈറ്റ് യാത്രയ്ക്കിടയില്‍ കണ്ട ബിര്‍ക്കിന്‍ തനിക്ക് യാത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും ഒപ്പം സ്‌റ്റൈലിഷ് ലുക്കുമുള്ള ലെതര്‍ബാഗ് പ്രത്യേകം നിര്‍മിച്ചു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീടുണ്ടായത് ചരിത്രമായി.

മുതലയുടേയും കന്നുകാലിയുടേയും ഒട്ടകപ്പക്ഷിയുടേയുമൊക്കെ തൊലി ഉപയോഗിച്ച് ഫ്രാന്‍സില്‍ നിര്‍മിക്കുന്ന ഹെര്‍മിസ് ബാഗുകളുടെ ആവശ്യക്കാരിലേറെയും സെലിബ്രിറ്റികളാണ്.

ഹെര്‍മിസ് ബാഗുകള്‍ ഏറ്റവുമധികം കൈവശമുള്ളവരിലൊരാള്‍ മോഡലും ഡിസൈനറുമായ വിക്ടോറിയ ബെക്കാമാണ്, ഏതാണ്ട് 100ഓളം ബിര്‍കിന്‍സ് ബാഗുകളാണ് വിക്ടോറിയയുടെ പക്കലുള്ളത്.

Related post