• October 23, 2021

ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി തള്ളി, മാർച്ച് 24 ന് നേരിട്ട് ഹാജരാകണമെന്നും കോടതി

 ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി തള്ളി,  മാർച്ച് 24 ന് നേരിട്ട് ഹാജരാകണമെന്നും കോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി ഫ്രാങ്കോ വിചാരണ നേരിടണമെന്നും പറഞ്ഞു. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമെന്നും ഈ മാസം 24 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി

കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നുമാണ് ബിഷപ്പ് കോടതില്‍ പറഞ്ഞത്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. 4 മാസം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്.അതേസമയം വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയെ ചോദ്യം ചെയ്ത് ബിഷപ്പ് മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന

Related post