• May 14, 2021

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി

 രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം  110 ആയി

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 108 ആയി. കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഔറഗാബാദില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ, മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി. 59 വയസുകാരിക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കെറോണ ബാധിതരുടെ എണ്ണം 21 ആയി. 14 സംസ്ഥാനങ്ങളിലായി 110 പേർക്കാണ് ഇന്ത്യയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്.

ഇ​തു​വ​രെ ലോ​ക​ത്താ​കെ കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,69,533 ആ​യി. 6,515 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​റ്റ​ലി​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 368 പേ​രാ​ണ് മ​രി​ച്ച​ത്. സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​നേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി ആ​ളു​ക​ള്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഫ്രാ​ന്‍​സി​ലും, സ്പെ​യി​നി​യു​മെ​ല്ലാം വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.കഴിഞ്ഞ ദിവസം മാത്രം പുതുതായി 2000 കൊറോണ പോസിറ്റീവ് കേസുകള്‍ സ്‌പെയ്‌നില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നൂറിലേറെ പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 14,000 പിന്നിട്ടു.

ഹൈദരാബാദ് സർവകലാശാല എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും മാർച്ച് 31 വരെ നിർത്തിവെച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 18 ലക്ഷം പേരെ ഇതുവരെ പരിശോധിച്ചു. ഇന്ന് മുതൽ പാർലമെൻറിൽ സന്ദർശകരെ അനുവദിക്കില്ല. സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആക്കി ചുരുക്കി. ഇന്ത്യയിലെ വിവിധ സിനിമ സംഘടനകൾ മാർച്ച് 31 വരെ ഷൂട്ടിംഗ് നിർത്തിവെച്ചു.

Related post