• October 23, 2021

തമിഴ് നാട്ടിലെ 17 ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചു

 തമിഴ് നാട്ടിലെ  17 ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചു

കൊറോണ വൈറസിനെ തുരുത്താന്‍ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്തെ 17 ജില്ലകളെ സര്‍ക്കാര്‍ റെഡ് സോണായി പ്രഖ്യാപിച്ചു.

ചെന്നൈ, കോയമ്പത്തൂര്‍, തേനി, മധുര, ഈറോഡ് , തിരുപ്പൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളാണ് റെഡ് സോണ്‍ ആയത്. ചെന്നൈയിലും കോയമ്പത്തൂരുമാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത്. രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു.

രോഗബാധിതര്‍ ഗണ്യമായി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കൃത്യമായ കണക്കുകള്‍ പുറത്തുവിടണമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ അടക്കം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് തമിഴ്‌നാട്ടില്‍ നിലവില്‍ ഉള്ളത്. ചെന്നൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു മലയാളി ഉള്‍പ്പെടെ നാല് നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related post