• October 23, 2021

‘നിലപാടുണ്ട് നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട്’ വൈറസ് ബോധവത്കരണവുമായി കേരള പൊലീസ്

 ‘നിലപാടുണ്ട്  നില  വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട്’ വൈറസ് ബോധവത്കരണവുമായി കേരള പൊലീസ്

ലോകത്ത് ഭീതി പരത്തുന്ന കൊറോണ വൈറസിനെതിരെ ബോധവത്കരണവുമായി കേരള പൊലീസ്. കൊറോണ വൈറസില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇതിനകം തന്ന ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്‌.

‘ഈ കാലവും കടന്നു പോകും. ഇതും നമ്മള്‍ അതിജീവിക്കും. നിലപാടുണ്ട് . നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട്. കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related post