• October 23, 2021

പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും അനുവദിക്കില്ല സര്‍ക്കാര്‍

 പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും അനുവദിക്കില്ല സര്‍ക്കാര്‍

കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള ലോക് ഡൗണിന്റെ മറവില്‍ കരിഞ്ചന്തയും, പൂഴ്ത്തി വയ്പ്പും നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍.

അവശ്യസാധനങ്ങള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയോ,അമിത വില ഈടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യധാന്യ പൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.സിവ്ല്‍ സപ്ലെസ് ഉദ്യോഗസ്ഥരും,ലീഗല്‍ മെട്രോളജി സ്‌ക്വാഡും എല്ലാ ജില്ലയിലും പരിശോധന നടത്തുന്നുണ്ട്.

മാസ്‌ക്ക് ,സാനിറ്റെസര്‍ തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കുന്ന മെഡിക്കല്‍ സ്‌റ്റേറുകളിലും,സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തുന്നുണ്ട്. മാസ്‌ക്ക് ,സാനിറ്റെസര്‍ എന്നിവയുടെ പാക്കറ്റിന് മുകളില്‍ വില രേഖപ്പെടുത്താതെ വില്‍പ്പന നടത്തിയതിനും വില തിരുത്തി അമിത വില ഈടാക്കിയതിനും ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തുന്നുണ്ട്.

ഭക്ഷ്യ സാധനങ്ങളുടെ പൂഴ്ത്തി വയ്പ് തടയാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലും പരിശോധന നടക്കുന്നത്.

Related post