• June 15, 2021

കൊറോണ വൈറസ് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഗവേഷകർ

 കൊറോണ വൈറസ്  തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഗവേഷകർ

കൊറോണ വൈറസ് ബാധ തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. കോവിഡ്-19 ബാധിച്ചവരിൽ നാഡീസംബന്ധമായി ഗുരുതരരോഗങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

കോവിഡിനെ തുടർന്ന് രോഗികളിൽ ബുദ്ധിഭ്രമം, ഉന്മാദം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുമെന്നും ഗവേഷകർ പറയുന്നു.യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ(UCL) 43 കോവിഡ്-19 രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

ഈ രോഗികളിൽ കൊറോണ വൈറസ് ബാധ മൂലം തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയോ, പക്ഷാഘാതം, നാഡീതകരാറ് എന്നിവ ഉണ്ടായതായി പഠനത്തിൽ വ്യക്തമായിട്ടുണ്ട്. കോവിഡ്-19 കാരണം തലച്ചോറിന് സംഭവിക്കുന്ന തകരാറുകളെ സംബന്ധിച്ച് നടത്തിയ മറ്റു പഠനങ്ങളും യു.സി.എല്ലിലെ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു

Related post