• October 21, 2021

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063

 രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063 ആയി. ഇതുവരെ 256 പേരുടെ മരണം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാത്രം പുതിയ 116 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ജാര്‍ഖണ്ഡ് ബോക്കാരോ ആശുപത്രിയിലെ 50 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. ആശുപത്രിയിലെ ഒരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ 2 ലക്ഷം കേസുകള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചേനെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസോലേഷന്‍ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അമേരിക്ക അടക്കം 13 രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു. മാസ്‌ക് ധരിക്കുന്നത് ചത്തീസ്ഗഢ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. കുവൈത്ത് സര്‍ക്കാരിന്റെ ആവശ്യ പ്രകാരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം കുവൈത്തിലെത്തി.

Related post