• June 23, 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 14,933 കോവിഡ് കേസുകൾ

 രാജ്യത്ത് 24 മണിക്കൂറിനിടെ 14,933 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,933 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് െചയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,40,215 ആയി ഉയർന്നു (4.4 ലക്ഷം). 312 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 14,011 ആയി. രാജ്യത്ത് നിലവിൽ 1,78,014 പേർ ചികിത്സയിലാണ്. ഇതുവരെ 2,48,190 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 1,35,796 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 6,283 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തിൽ ഡൽഹി രണ്ടാം സ്ഥാനത്തെത്തി. 62,655 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,233 പേർ മരിച്ചു. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 62,087 ആയി. ഇതുവരെ 794 പേർ മരിച്ചു. ഗുജറാത്തിൽ ഇതുവരെ 27,825 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 1,684 ആയി.

Related post