• October 17, 2021

കൊറോണയ്‌ക്കെതിരെ അണിചേരാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ

 കൊറോണയ്‌ക്കെതിരെ അണിചേരാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കാലത്തേതിന് സമാനമായി കോവിഡ് ദുരിതാശ്വാസ നിധിയെന്ന നിലയിലാണ് സഹായം ശേഖരിക്കുന്നത്. ആകാവുന്ന സഹായം നല്‍കണം.

കോവിഡിന്‌റെ തുടക്കത്തില്‍ പല നല്ല മനസ്സുകളും സഹായ വാഗ്ദാനം നല്‍കി. ഈ വിഷമഘട്ടത്തില്‍ സഹായം അനിവാര്യമാണ്-മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ എം എ യൂസഫലി അറിയിച്ചു.

Related post