• October 23, 2021

കൊവിഡ് 19: കൊച്ചി മെട്രോ സര്‍വീസുകള്‍ വെട്ടിക്കുറച്ചു

 കൊവിഡ് 19: കൊച്ചി മെട്രോ സര്‍വീസുകള്‍ വെട്ടിക്കുറച്ചു

കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കൊച്ചി മെട്രോ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. രാവിലെ ആറ് മുതല്‍ പത്ത് വരെ 20 മിനിട്ട് ഇടവേളയുണ്ടാകും. പത്ത് മണി മുതല്‍ നാല് മണി വരെ ഒരു മണിക്കൂര്‍ ഇടവേളയിലാകും സര്‍വീസ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള യാത്രകള്‍ നിരുത്സാഹപ്പെടുത്തുകയാണ് നടപടിയുടെ ലക്ഷ്യം.

കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും നിരവധിയാളുകള്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്, പ്രത്യേകിച്ച് മെട്രോ സര്‍വീസുകള്‍. ഇത് കണക്കിലെടുത്താണ് മെട്രോ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ആറ് മുതല്‍ എട്ട് മിനിട്ട് വരെ ഇടവേളയിലാണ് സര്‍വീസുകള്‍ നടത്തുന്നത്. ഇത് 20 മിനിട്ട് വരെ ഇടവേളയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലായിരിക്കും ഇത് നടപ്പിലാകുക. നാളെ ജനകീയ കര്‍ഫ്യൂന്റെ ഭാഗമായും മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കും.

Related post