• October 22, 2021

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ്

 സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ്

കേരളത്തില്‍ ഇന്ന് 15 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഗള്‍ഫില്‍ നിന്ന് വന്നവരാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ചതിൽ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്.

ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Related post