• October 22, 2021

കൊവിഡ് പ്രതിരോധം; നിയമ സഭയില്‍ കണ്‍ട്രോള്‍ റൂം

 കൊവിഡ് പ്രതിരോധം; നിയമ സഭയില്‍ കണ്‍ട്രോള്‍ റൂം

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായവും പിന്തുണയും ലഭ്യമാക്കാനുള്ള ഹെല്‍പ് ഡെസ്‌ക് നിയമസഭയില്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷന്റെ സമൂഹ അടുക്കളയിലേക്ക് നിയമസഭയില്‍നിന്ന് ഭക്ഷണപ്പൊതികള്‍ നല്‍കാനും തീരുമാനമായി.
പകല്‍ വിളിക്കാവുന്ന നിയമസഭ ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍-: 0471- 2512160, 2512674, 9447412853, 9497171040, 9497849643 രാത്രി വിളിക്കാവുന്ന നമ്പരുകള്‍: 0471 2513014, 9746460051, 9745518845

കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഇന്‍ഫോടൈന്‍മെന്റ് മൊബൈല്‍ ആപ്പുമായി നിയമസഭ. ഡിജിറ്റല്‍ ഐടി വിങ്ങിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ഡിജിറ്റല്‍ പരിശീലനത്തിനാണ് ആപ്. വെര്‍ച്വല്‍ ക്ലാസ്റൂം സംവിധാനമുള്‍പ്പെടെയുള്ള ആപ്പിന്റെ സേവനം ഉടന്‍ ലഭ്യമാകുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. മാനസികോല്ലാസത്തിനും സംഘര്‍ഷം കുറയ്ക്കാനുമുള്ള ആപ്പില്‍ രക്ഷിതാക്കള്‍ക്കുള്ള കുടുംബ കൗണ്‍സലിങ് സംവിധാനവും ഒരുക്കും.

Related post