• October 17, 2021

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു

 സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു

കൊവിഡ് ബാധയെ തുടര്‍ന്ന് മാഹി സ്വദേശി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി പി മെഹ്‌റൂഫി(71)യാണ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

രോഗം ഗുരുതരമായ നിലയിലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇദ്ദേഹത്തിന് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു. ഇതാണ് രോഗം ഗുരുതരമാകാന്‍ കാരണം. എവിടെനിന്നുമാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ ഉണ്ടായത് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Related post