• October 23, 2021

കോവിഡ് 19 ;രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി

 കോവിഡ് 19 ;രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി

കോവിഡ് 19 നെ തുടർന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. ജയ് പൂരിൽ ചികിത്സയിലായിരുന്ന 69 വയസ്സുകാരനായ ഇറ്റാലിയൻ പൗരനാണ് മരിച്ചത്. ഇയാളുടെ രോഗം ചികിത്സിച്ചു ഭേദമാക്കിയിരുന്നു. എന്നാൽ  ഹൃദയാഘാതത്തെത്തുടർന്ന് ജയ്പുരിലെ സ്വകാര്യ ആശുപത്രിയിൽ മരിക്കുകയായിരുന്നു.

ഇന്നലെ പഞ്ചാബില്‍ 70 വയസ്സുകാരനും രോഗം ബാധിച്ചു മരിച്ചു. ഇയാള്‍ ജര്‍മനിയില്‍നിന്ന് ഇറ്റലി വഴിയാണ് രാജ്യത്തെത്തിയത്. രാജ്യത്ത് വെള്ളിയാഴ്ച പുതുതായി അഞ്ച് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.പഞ്ചാബ് പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു

Related post