• October 16, 2021

കൊവിഡ് : മരണം ഒന്നരലക്ഷം കവിഞ്ഞു,22 ലക്ഷം രോഗബാധിതര്‍

 കൊവിഡ് : മരണം ഒന്നരലക്ഷം കവിഞ്ഞു,22 ലക്ഷം രോഗബാധിതര്‍

കൊവിഡ് മഹാമാരിയില്‍ ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്ക് പ്രകാരം 1,53,822 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 2,240,191 ആയി ഉയര്‍ന്നു. ഇതില്‍ 5,68,343 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി.

അമേരിക്കയില്‍ കഴിഞ്ഞ ദിവസം മാത്രം 1386 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയിലെ ആകെ മരണനിരക്ക് 37,154 ആയി. ആകെ രോഗബാധിതരുടെ എണ്ണം 709,735 ആണ്. സ്പെയിന്‍-20,002, ഇറ്റലി-22,745, ഫ്രാന്‍സ്-18,681, യുകെ-14,576, ചൈന-4,632, ജര്‍മനി-4,352 എന്നിങ്ങനെയാണ് മരണങ്ങള്‍.

രോഗബാധിതരുടെ എണ്ണത്തില്‍ പതിനെട്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 13,835 രോഗികളാണുള്ളത്. മരണസംഖ്യ 452 ആയി. ലോകത്താകെ 15 ലക്ഷത്തിലേറെ രോഗികള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 57,000ത്തോളം പേരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്.

Related post