• October 21, 2021

ഭീതിയൊഴിയാതെ ഇറ്റലി ; ഇന്നലെ മാത്രം മരിച്ചത് 475 പേര്‍

 ഭീതിയൊഴിയാതെ ഇറ്റലി ; ഇന്നലെ മാത്രം മരിച്ചത് 475 പേര്‍

കോവിഡ് ബാധയില്‍ ഇറ്റലിയിൽ ഇന്നലെ മാത്രം 475 പേര്‍ മരിച്ചു. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്.

ഇതിനകം 170 രാജ്യങ്ങളിലേക്ക് പടര്‍ന്ന വെെറസിൽ 8,937 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിലും സ്പെയിനിലും നില അതീവ ഗുരുതരമാണ്. ഒരു ദിവസം മാത്രം 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. യുഎസ്, കാനഡ അതിര്‍ത്തി ഭാഗികമായി അടച്ചു. ന്യൂയോര്‍ക്കിലും വാഷിങ്ടണിലും തെരുവുകള്‍ വിജനമാണ്. ഇവിടെ പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നത് നിരോധിച്ചു.

ആസ്ത്രേലിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ നടപടി കര്‍ശനമാക്കാന്‍ ഒരു ലക്ഷത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജര്‍മ്മനിയിൽ പള്ളികളില്‍ ഒത്തുചേരുന്നത് നിരോധിക്കുകയും മൈതാനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. റഷ്യ വിദേശികള്‍ക്കുള്ള പ്രവേശനം വിലക്കി.

Related post