• October 23, 2021

പിടിവിടാതെ കോവിഡ് ;ഇന്നലെ മാത്രം മരിച്ചത് 7,351 പേര്‍ ,ആഗോള മരണസംഖ്യ 82,005 ആയി ,14 ലക്ഷത്തിലേറെ രോഗബാധിതര്‍

 പിടിവിടാതെ കോവിഡ് ;ഇന്നലെ മാത്രം മരിച്ചത് 7,351 പേര്‍ ,ആഗോള മരണസംഖ്യ 82,005 ആയി ,14 ലക്ഷത്തിലേറെ രോഗബാധിതര്‍

കോവിഡ് മരണം ഉയരുന്നു. ഇന്നലെ മാത്രം ലോകത്ത് 7,351 പേര്‍ മരിച്ചു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 82,005 ആയി. ഇതുവരെ 14,30,516 പേര്‍ക്ക് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84,480 പുതിയ കേസുകളാണ്. 3,01,828 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. 47,912 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചിരിക്കുന്നത്.

ഫ്രാന്‍സില്‍ 1,417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണസംഖ്യ 10,338 ആയി. പതിനൊന്നായിരത്തിലധികം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം 11 ലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയുള്ളത്. അമേരിക്കയില്‍ 1,952 ജീവനുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഇവിടെ നഷ്ടമായത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 12,823 ആണ്. 33,000 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാലുലക്ഷം പിന്നിടുകയും ചെയ്തു.

1.35 ലക്ഷം പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24,392 പേര്‍ക്ക് രോഗം ഭേദമായി. സ്പെയിനാണ് കഴിഞ്ഞ മണിക്കൂറുകളില്‍ മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 550 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 14,000 പിന്നിട്ടിട്ടുണ്ട്. 5,267 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 1.41 ലക്ഷമാണ് ആകെ രോഗബാധിതര്‍.

786 മരണമാണ് യു.കെയില്‍ ഒറ്റ ദിവസം സംഭവിച്ചത്. ഇതോടെ മരണസംഖ്യ 6152 ആയി. 3600-ലേറെ പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 55242 ആയി ഉയരുകയും ചെയ്തു. അതേസമയം, കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രണ്ടാം ദിവസവും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ജോണ്‍സണ് ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും ബ്രീട്ടീഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനാണ് പ്രധാനമന്ത്രിയുടെ താത്കാലിക ചുമതല.

Related post