• October 17, 2021

ലോകത്ത് കോവിഡ് മരണം 74,702 ആയി

 ലോകത്ത് കോവിഡ് മരണം 74,702 ആയി

ലോകത്ത് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74,702 ആയി. 1,346,974 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 278,698 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ കോവിഡ് മരണം 11,000 ത്തോട് അടുത്തു. 24 മണിക്കൂറനിടെ 1,243 പേരാണ് അമേരിക്കയില്‍ മരിച്ചത്. രോഗികളുടെ എണ്ണം 3,67,004 ആണ്. ഇറ്റലിയില്‍ 16,523 പേരും സ്‌പെയിനില്‍ 13,341 പേരും മരിച്ചു. ഇറ്റലിയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. തിങ്കളാഴ്ച 1,031 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 1,941 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ് അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 367,385 ആയി.
ലോകരാജ്യങ്ങളില്‍ കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതലുള്ള ഇറ്റലിയിലാണ് 16,523 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. രണ്ടാംസ്ഥാനത്തുള്ള സ്‌പെയിനില്‍ 13,341 പേര്‍ക്ക് ജീവന്‍ നഷ്ടമായി.ഫ്രാന്‍സിലും മരണസംഖ്യ അതിവേഗം ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ 833 പേര്‍ ഇവിടെ മരിച്ചു. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒറ്റ ദിവസത്തിനിടെ ഇത്രയും പേര്‍ മരിക്കുന്നത് ഇതാദ്യമാണ്. ആകെ മരണം 8,911 ആയി. ബ്രിട്ടനില്‍ 5,373 പേരും ഇറാനില്‍ 3,739 പേരും ചൈനയില്‍ 3,331 പേരുമാണ് ഇതുവരെ മരിച്ചത്.

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. ഇതുവരെ 4221 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 325 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3981 പേരാണ്.

ഇതിനിടെ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രിയുടെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിയോട് ചുമതലകള്‍ വഹിക്കാന്‍ ബോറിസ് ജോണ്‍സന്‍ നിര്‍ദേശിച്ചതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം 27നാണ് മോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related post