• October 23, 2021

രാജ്യത്ത് കൊവിഡ് മരണം 20 ആയി, രോഗബാധിതരുടെ എണ്ണത്തിലും വര്‍ദ്ധനവ്

 രാജ്യത്ത് കൊവിഡ് മരണം 20 ആയി, രോഗബാധിതരുടെ എണ്ണത്തിലും വര്‍ദ്ധനവ്

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. 750 പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ മാത്രം 153 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 34 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ രണ്ടും, തൃശൂരിലും, കൊല്ലത്തും, കോഴിക്കോടും ഓരോ ആള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 164 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ്കോവിഡ് 19 ബാധിച്ച് 65 വയസുകാരി മരിച്ചു. ഇവര്‍ സമ്പര്‍ക്കം നടത്തിയ എല്ലാവരും നിരീക്ഷണത്തിലാണ്. മഹാരാഷ്ട്രയില്‍ മാത്രം അഞ്ച് പേര്‍ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചു.

ഇന്നലെ മാത്രം രാജ്യത്ത് 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രാജസ്ഥാന്‍ ബീഹാര്‍ തെലങ്കാന, ആഡ്രാപ്രദേശ്, മധ്യപ്രദേശ്, കശ്മീര്‍, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് എത്തിയേക്കുമെന്ന സാഹചര്യത്തില്‍ മൂന്നൊരുക്കങ്ങള്‍ നടത്താന്‍ ഡോക്ടര്‍മാരുടെ സംഘം ശുപാര്‍ശ ചെയ്തതായും ദിവസം ആയിരം കോവിഡ് കേസുകള്‍ നേരിടാനുള്ള സജ്ജീകരണം ഒരുക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

Related post