• June 18, 2021

കൊവിഡ് ബാധിച്ച് ഡൽഹി ആരോഗ്യമന്ത്രിക്ക്‌ പ്ലാസ്‌മ തെറാപ്പി നടത്തി

 കൊവിഡ് ബാധിച്ച്   ഡൽഹി ആരോഗ്യമന്ത്രിക്ക്‌ പ്ലാസ്‌മ തെറാപ്പി നടത്തി

കൊവിഡ് ബാധിച്ച ഡൽഹി  ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പ്ലാസ്മ തെറാപ്പി നടത്തി. പനിയില്ലെന്നും തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂര്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണം തുടരുമെന്നും സത്യേന്ദര്‍ ജെയിന്‍റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച നടത്തിയ രണ്ടാം പരിശോധനയിലാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയാ ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില മോശമായ അദ്ദേഹം ദില്ലി മാക്‌സ്‌ ആശുപത്രിയിലാണുള്ളത്‌.

നിലവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആരോഗ്യ മന്ത്രിയുടെ അധിക ചുമതല വഹിക്കുന്നത്. ഡൽഹിയിലെ കോവിഡ്‌ പ്രതിസന്ധി ചർച്ചചെയ്യാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷാ വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനും ഗവർണർ അനിൽ ബൈജാലിനും ഒപ്പം സത്യേന്ദ്ര ജയിനും പങ്കെടുത്തിരുന്നു.

Related post